സഞ്ജയ് ലീലാ ബെന്‍സാലിയുടെ വിവാദ ചരിത്രസിനിമ പദ്മാവത്‌ന് നാലുസംസ്ഥാനങ്ങളിലുണ്ടായിരുന്ന വിലക്ക് സുപ്രീംകോടതി നീക്കി. ചിത്രം 25 ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി നീക്കിയത്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പത്മാവത് പ്രദര്‍ശിപ്പിക്കില്ലെന്ന് പ്രഖായപിച്ചത്. സെന്‍സര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ വരുന്നില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിലപാട് എടുക്കാമെന്നുമായിരുന്നു നാല് സംസ്ഥാനങ്ങളും കോടതിയിൽ വാദിച്ചത്. കഴിഞ്ഞ ദിവസമാണ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിയാനയില്‍ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയത്.